19 July, 2021 05:49:23 PM


കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; പതിനൊന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്



കോട്ടയം: കേരളത്തില്‍ ജൂലൈ 23 വരെ ശക്തമായ മഴക്ക് സാധ്യത. 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. താഴെ പറയുന്ന ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചത്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന തീയതികള്‍ ബ്രായ്ക്കറ്റില്‍.


>  പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി (ജൂലൈ 20)
>  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി (ജൂലൈ 21)
>  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം (ജൂലൈ 22)
>  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് (ജൂലൈ 23)

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K