06 June, 2016 11:04:18 AM


സിനിമാതാരം ജയിംസ് സ്റ്റാലിന്‍ പെരേര കുഴഞ്ഞു വീണു മരിച്ചു


സിനിമാതാരം മുരുക്കുംപുഴ സെന്റ് ആന്റണി കോട്ടേജില്‍ ജയിംസ് സ്റ്റാലിന്‍ പെരേര (69) പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മുരുക്കുംപുഴ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു മരണം. സംസ്കാരം നാളെ 10ന് ഇതേ പള്ളിയില്‍ നടക്കും.

വെള്ളായണി പരമു, ജംബുലിംഗം തുടങ്ങി എഴുപത്തിയഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1977ല്‍ പ്രേംനസീര്‍ നായകനായ മോഹവും മുക്തിയും എന്ന സിനിമയില്‍ നായിക ലക്ഷ്മിയുടെ അച്ഛനായി വേഷമിട്ടു ചലച്ചിത്ര രംഗത്തെത്തിയ ഇദ്ദേഹം മേഘം, കാക്കക്കുയില്‍ തുടങ്ങിയ സിനിമകളിലാണ് അവസാനം അഭിനയിച്ചത്.

അധ്യാപികയായ മോളി സ്റ്റാലിന്‍ (മംഗലപുരം കാരമൂട് ബിഷപ് പെരേര സ്കൂള്‍) ആണു ഭാര്യ. മക്കള്‍: രാജേഷ് ജയിംസ് (എന്‍ജിനീയര്‍ ബെംഗളൂരു), അനൂപ് (ദുബായ്), മരുമക്കള്‍: ആശ, സരിത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K