01 July, 2021 04:14:40 PM


രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്ത് മ്യൂസി​യം ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു



തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്  രണ്ട്  മണിയോടെയാണ് സംഭവം. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ഹർഷാദിന് പാമ്പിന്‍റെ കടിയേറ്റത്.


പാമ്പ് കടിച്ചതായി മറ്റ് ജീവനക്കാരെ അറിയിച്ചതിന് പിന്നാലെ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃഗശാലയിലെ ആനിമൽ കീപ്പറായി ജോലി ചെയ്തിരുന്നയാളാണ് ഹർഷാദ്. കൂട് വൃത്തിയാക്കി പുറത്തിറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചതെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K