01 July, 2021 01:57:11 PM


കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ വൈസ് ചെയർമാൻ കാമ്പസിൽ മരിച്ച നിലയിൽ




കോഴിക്കോട്: ഗവൺ‍മെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയെ കോളേജ് കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളേജ് വിദ്യാർത്ഥി യൂണിയൻ വൈസ് ചെയർമാൻ കൂടിയായ മൂന്നാം വർഷ വിദ്യാർത്ഥി എറണാകുളം മട്ടാഞ്ചേരി മാങ്ങാട്ട് പറമ്പിൽ ശരത് സുനിൽ (22) ആണ് മരിച്ചത്. രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിനു സമീപം റോഡരികിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.


താടിക്കു കീഴെ ചെറിയ മുറിവുണ്ട്. അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇൻസുലിൻ ചികിത്സയെടുക്കുന്ന ടൈപ്പ് വൺ പ്രമേഹരോഗമുള്ളയാളാണ് ശരത്. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടത്തും. എറണാകുളത്തു നിന്നും ബന്ധുക്കൾ എത്തിയിട്ടുണ്ട്. സുനിൽ ആണ് ശരത്തിന്റെ അച്ഛൻ . അമ്മ: പരേതയായ ഗീത. സഹോദരൻ ശരൺ. നിര്യാണത്തിൽ കോളേജ് യൂണിയൻ അനുശോചിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K