26 June, 2021 07:05:13 PM


പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഒളിവില്‍



മുണ്ടക്കയം: 21 കാരിയായ പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഒളിവില്‍. കോരുത്തോട് മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ യുവതിയെ പീഡിപ്പിച്ച എരുമേലി ഇടകടത്തി പാറടിയില്‍ വിനുമോന്‍ (ബിനു ശങ്കര്‍) എന്നയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി. 


യുവതിയെ ശാന്തിമഠം അടക്കമുളള സ്ഥലത്തു വച്ച് പീഡിപ്പിച്ചതായാണ് പരാതി. ഒടുവില്‍ മറ്റൊരു വിവാഹത്തിനു ഒരുങ്ങിയ ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെയും പിതാവിനെയും സ്റ്റേഷില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചയില്‍ വിവാഹത്തിന് സമ്മതം അറിയിക്കുകയും ഇതനുസരിച്ചു യുവതിയേയും കൂട്ടി വിവാഹ രജിസ്ട്രാര്‍ ആഫീസില്‍ പോവുകയും ചെയ്തു. 


5 മണി കഴിഞ്ഞതിനാല്‍ തൊട്ടടുത്ത ദിവസം നടത്താമെന്നറിയിച്ചു മടങ്ങിയത്രെ. എന്നാല്‍ വ്യാഴാഴ്ച രാവിലെ വിവാഹത്തിനു സമ്മതമല്ലന്നു യുവാവിന്റെ പിതാവ് പെണ്‍കുട്ടിയെ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ്  പരാതി നല്‍കിയത്. ഇയാള്‍ക്കായി പൊലീസ് ഇടകടത്തിയിലെ വീട്ടിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പീഡനം നടന്നു എന്നു പറയുന്ന സ്ഥലത്ത് പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി. എന്‍.സി.രാജ്‌മോഹന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K