05 June, 2016 10:44:30 PM


ഫ്രഞ്ച് ഒാപ്പണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്


പാരിസ് : ഫ്രഞ്ച് ഒാപ്പണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ആന്‍ഡി മറെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൊവാക് കിരീടമണിഞ്ഞത്. സ്കോര്‍: 3-6, 6-1, 6-2, 6-4. ജോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഒാപ്പണ്‍ കിരീടമാണിത്. പന്ത്രണ്ടാം ഗ്രാന്‍സ്‍ലാം കിരീടനേട്ടവും.

ആദ്യ സെറ്റ് 6-3ന് ആന്‍ഡി മറെയാണ് നേടിയത്. എന്നാല്‍ അടുത്ത രണ്ടുസെറ്റുകളും ജോക്കോവിച്ച്‌ സ്വന്തമാക്കി. നാലാം സെറ്റില്‍ മറെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സെര്‍ബിയന്‍ താരം ജയം സ്വന്തമാക്കുകയായിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസ നേരത്തെ ചാമ്പ്യനായിരുന്നു. നിലവിലെ ചാംപ്യന്‍ സെറിന വില്യംസിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസ അട്ടിമറി വിജയം നേടിയത്. സ്കോര്‍-7-5, 6-4.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K