22 June, 2021 12:27:56 PM


മാതൃഭൂമി ചെറുതോണി ലേഖകന്‍ ടി. ബി ബാബുക്കുട്ടൻ അന്തരിച്ചു



ചെറുതോണി: മാതൃഭൂമി ദിനപത്രത്തിന്‍റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47)  അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു. ഒരു മാസമായി കോട്ടയം തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മണമടയുകയായിരുന്നു. ഭാര്യ: ദീപ. മക്കൾ: നന്ദന, ദീപക്. സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ. 



Share this News Now:
  • Google+
Like(s): 5.5K