20 June, 2021 12:59:00 AM


മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വ​തി​ക്ക് ഒരു വർഷം ത​ട​വു​ശി​ക്ഷ; പിന്നാലെ നാടുകടത്തും


മ​നാ​മ: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം അ​ട​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത യു​വ​തി​ക്ക് ഒ​രു വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ. മൊ​റോ​ക്കൊ സ്വ​ദേ​ശി​നി​യാ​യ 33കാ​രി​ക്ക് ബ​ഹ്റൈ​ൻ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജു​ഫൈ​റി​ലെ ഒ​രു ഹോ​ട്ട​ലി​ന് മു​ൻ​പി​ലാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി അ​ക്ര​മാ​സ​ക്ത​യാ​യ​ത്. പോ​ലീ​സ് സം​ഘ​മെ​ത്തി ഇ​വ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ഴ​ങ്ങാ​തി​രു​ന്ന യു​വ​തി പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും തു​പ്പു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​രെ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​വി​ടെ വ​ച്ചും ഇ​വ​ർ അ​ക്ര​മാ​സ​ക്ത​യാ​യി. എ​ന്നാ​ല്‍ സം​ഭ​വി​ച്ച​തൊ​ന്നും സ്വ​ബോ​ധ​ത്തോ​ടെ​യാ​യി​രു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് വി​ചാ​ര​ണ​യ്‍​ക്കി​ട​യി​ല്‍ ഇ​വ​ര്‍ കോ​ട​തി​യി​ല്‍ മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷ അ​നു​ഭ​വി​ച്ച ശേ​ഷം ഇ​വ​രെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K