18 June, 2021 11:14:00 AM


മീ​ൻ​ക​റി​യെ​ച്ചൊ​ല്ലി ത​ർ​ക്കം; ചി​ല്ലു​മേ​ശ ​ത​ക​ർ​ത്ത യു​വാ​വ് കൈ​ഞ​ര​മ്പ് മു​റി​ഞ്ഞ് മ​രി​ച്ചു



പാ​ല​ക്കാ​ട്: മീ​ൻ​ക​റി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ർ​ത്ത യു​വാ​വ് ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു. ക​ല്ലി​ങ്ക​ൽ ക​ള​പ്പ​ക്കാ​ട് ശ്രീ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത​യി​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ൽ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ശ്രീ​ജി​ത്ത് എ​ത്തി​യ​ത്. മീ​ൻ​ക​റി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്ത് ഹോ​ട്ട​ലി​ലെ തീ​ൻ​മേ​ശ ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തു​ള​ച്ചു​ക​യ​റി ശ്രീ​ജി​ത്തി​ന്‍റെ കൈ​ഞ​ര​മ്പ് മു​റി​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K