16 June, 2021 10:40:05 PM


കെ.ആർ.സുഭാഷ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു: എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കും



കൊച്ചി: പൊതു പ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ കെ.ആർ.സുഭാഷ് പാർട്ടിയിൽനിന്നും രാജിവെച്ചു. എൻ.സി.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ പത്നി മഹിളാ കോൺഗ്രസ്‌ മുൻ സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് നേരത്തെ കോൺഗ്രസ്‌ വിട്ട് എൻ സി പി യിൽ ചേർന്നിരുന്നു. എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആണ് ഇപ്പോൾ അവർ.


കെ.പി.സി.സി.നിർവാഹക സമിതി അംഗം, ഡി.സി.സി.വൈസ് പ്രസിഡൻ്റ് , ഡി സി സി സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K