16 June, 2021 04:39:02 PM


നിയമഗവേഷണവും പ്രബന്ധപ്രസിദ്ധീകരണവും; ശില്പശാല കൊച്ചി നുവാൽസിൽ



കൊച്ചി: നിയമഗവേഷണവും ഗവേഷണ പ്രബന്ധപ്രസിദ്ധീകരണവും സംബന്ധിച്ച് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല കൊച്ചിയിലെ നിയമസർവകലാശാലയായ നുവാൽസിൽ ആരംഭിച്ചു. ഗവേഷണ ധാർമികത, സാമൂഹ്യനിയമ സർവ്വേ, കോടതി വിധികളുടെ വിമർശനപരമായ വിലയിരുത്തൽ, ഗവേഷണ പ്രബന്ധ പ്രസിദ്ധീകരണം, ഗവേഷണ പഠനത്തിന്റെ ബോധനതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളെപറ്റിയാണ് ക്ലാസ്സുകൾ . 


ബാംഗ്ലൂർ യൂണിവേഴ്സിറ്റി ലോ കോളേജിലെ പ്രൊഫസർ ഡോ. വി സുധീഷ്, ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റി പ്രൊഫസർ പ്രൊഫ. ജി.ബി. റെഡ്‌ഡി, യൂണിവേഴ്സിറ്റി ഓഫ് മദ്രാസിലെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ പ്രൊഫ. ഡേവിഡ് ആംബ്രോസ് തുടങ്ങിയവർ സംസാരിക്കും. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി പ്രബന്ധ രചനയെപ്പറ്റി സംസാരിച്ചു. നുവാൽസ് പ്രൊഫ. ഡോ. മിനി എസ്., ഡോ.അനിൽ ആർ. നായർ എന്നിവരാണ് ശില്പശാലക്കു നേതൃത്വം നൽകുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K