14 June, 2021 07:38:30 PM


ലോക്ഡൗൺ ഇളവ് 16 ന് ശേഷം; മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ ഇളവ് 16 ന് ശേഷം മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപന തീവ്രത അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പരിശോധന വർധിപ്പിക്കണം. രോഗം കൂടുതൽ പകരുന്നത് വീടുകളിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കോളനികളിൽ വാക്സിൻ ക്യാമ്പുകൾ ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


രോഗ നിയന്ത്രണം കൈവരിക്കാൻ മാസങ്ങളും, വർഷങ്ങളും എടുത്തേക്കാമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ലോക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും ഒന്നിച്ച് ശ്രമിക്കണം. ടെലി മെഡിസിൻ സംവിധാനം കൂടുതൽ വിപുലീകരിക്കും. കോവിഡതര രോഗങ്ങളുള്ള എല്ലാവർക്കും ചികിത്സ ലഭിക്കും. മൂന്നാം തരംഗം ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ നേരിടാൻ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. സർക്കാർ മുന്നൊരുക്കം നടത്തുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ 15% താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K