10 June, 2021 10:33:45 PM


ഫ്ളാ​റ്റി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് തൃശൂരിൽ പി​ടി​യി​ൽ



തൃശൂർ : ഫ്ളാ​റ്റി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ് പി​ടി​യി​ൽ. തൃ​ശൂ​ർ കി​രാ​ലൂ​രി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജോ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.


നേ​ര​ത്തെ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് ഒ​ളി​വി​ല്‍ പോ​കാ​നു​ള്ള സ​ഹാ​യം ചെ​യ്ത മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പു​ത്തൂ​ര്‍ സ്വ​ദേ​ശി ശ്രീ​രാ​ഗ് (27), പാ​വ​റ​ട്ടി സ്വ​ദേ​ശി ധ​നേ​ഷ് (29), മു​ണ്ടൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍ ജോ​യ് (28) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​രി​ല്‍ നി​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.


ഇ​യാ​ള്‍ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് കൊ​ച്ചി​യി​ല്‍ എ​ത്തി​യി​രു​ന്ന​തി​ന് ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. കാ​ക്ക​നാ​ട്ടെ ഒ​രു ഫ്ലാ​റ്റി​ല്‍ നി​ന്ന് എ​ട്ടി​ന് പു​ല​ര്‍​ച്ചെ 4.30ഓ​ടെ​യാ​ണ് ഇ​യാ​ള്‍ തൃ​ശൂ​രി​ലേ​ക്ക് പോ​യ​തെ​ന്ന് ഇ​തോ​ടെ അ​ന്വേ​ണ​സം​ഘം സ്ഥി​രീ​ക​രി​ച്ചു. ഫ്ലാ​റ്റി​ലെ ലി​ഫ്റ്റി​ല്‍ നി​ന്നു സു​ഹൃ​ത്തി​നൊ​പ്പം പു​റ​ത്തു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.


കൊ​ച്ചി​യി​ല്‍ നി​ന്നു മു​ങ്ങി​യ പ്ര​തി സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തൃ​ശൂ​രി​ല്‍ എ​ത്തി. അ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു. പോ​ലീ​സ് പി​ടി​യി​ലാ​കു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മാ​റി​മാ​റി താ​മ​സി​ച്ചു. പ്ര​തി​ക്ക് താ​മ​സ​സൗ​ക​ര്യ​വും പ​ണം ന​ല്‍​കി​യ​ത് ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തതോടെയാണ് പ്രതി വലയിലായത്.
പ്ര​തി പീ​ഡി​പ്പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു യു​വ​തി​കൂ​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ്ലാ​റ്റി​ല്‍ ക​യ​റി​വ​ന്ന് മ​ര്‍​ദി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.


ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ​രാ​തി ന​ല്‍​കി ര​ണ്ടു മാ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടി​യി​ട്ടി​ല്ല എ​ന്ന് യു​വ​തി ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ര്‍​ട്ടി​നാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്. മാ​ര്‍​ട്ടി​ന്‍ മ​നോ​രോ​ഗി​യാ​ണെ​ന്നും, ഇ​ര​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന ത​രം മ​നു​ഷ്യ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണി​ല്‍ മു​ള​കു വെ​ള്ളം ഒ​ഴി​ക്കു​ക, മൂ​ത്രം കു​ടി​പ്പി​ക്കു​ക, ബെ​ല്‍​റ്റ് കൊ​ണ്ടും ചൂ​ലു കൊ​ണ്ടും അ​ടി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള പീ​ഡ​ന​ങ്ങ​ള്‍ ആ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നേ​രെ മാ​ര്‍​ട്ടി​ന്‍ ന​ട​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K