10 June, 2021 08:47:09 PM


ശനിയും ഞായറും ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസില്ല; ഹോം ഡെലിവറി മാത്രം



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ് പ്രകാരം ജൂണ്‍ 12, 13 തീയതികളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍/ടേക്ക് എവേ സര്‍വീസുകള്‍ക്ക് അനുമതിയില്ല. ഹോം ഡെലിവറി നടത്താം. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രം നടത്താം. ഇത്തരം കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചിരിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K