08 June, 2021 05:23:38 PM


അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; കെ സുധാകരന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കും



തി​രു​വ​ന​ന്ത​പു​രം: കെ.​സു​ധാ​ക​ര​നെ പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​യ​മി​ച്ചു. തീ​രു​മാ​നം രാ​ഹു​ല്‍ ഗാ​ന്ധി നേ​രി​ട്ട് സു​ധാ​ക​ര​നെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ധാ​ക​ര​നോ​ട് ഗ്രൂ​പ്പു​ക​ള്‍​ക്ക് താ​ത്പ​ര്യ​ക്കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ച്ചി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി.​ഡി.​സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് സ​മാ​ന​മാ​യാ​ണ് സു​ധാ​ക​ര​നും പാ​ര്‍​ട്ടി​യു​ടെ ത​ല​പ്പെ​ത്തി​ത്തി​യ​ത്.


കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. ഇ​തി​ന് പു​റ​മേ അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ സു​ധാ​ക​ര​നു​ള്ള സ്വീ​കാ​ര്യ​ത​യും ഹൈ​ക്ക​മാ​ന്‍​ഡ് പ​രി​ഗ​ണി​ച്ചു. നേ​ര​ത്തെ കെ​പി​സി​സി ത​ല​പ്പ​ത്തേ​ക്ക് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ പേ​രും ഉ​യ​ര്‍​ന്നു​വ​ന്നെ​ങ്കി​ലും ഹൈ​ക്ക​മാ​ന്‍​ഡ് സു​ധാ​ക​ര​ന് ഒ​പ്പം നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K