08 June, 2021 05:12:34 PM


'കോ​ട്ട​യ​ത്തെ ബീ​ഫ് സ്വ​ർ​ണം പൂ​ശി​യ​തോ?'; ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ച കത്ത് മന്ത്രിക്ക്



കോ​​ട്ട​​യം: കോ​ട്ട​യ​ത്തെ ബീ​ഫ് സ്വ​ർ​ണം പൂ​ശി​യ​തോ ‍‍? ജില്ലയില്‍ പോത്തിറച്ചിയ്ക്ക് അമിതവില ഈടാക്കുന്നതില്‍ പരാതിപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ച കത്തിലെ പരാമര്‍ശമാണിത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ച​​ർ​​ച്ച ചെ​​യ്തു കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി​​ക്ക് ക​​ശാ​​പ്പു​​കാ​​ർ ഈ​​ടാ​​ക്കു​​ന്ന കൊ​​ള്ള​​വി​​ല നി​​യ​​ന്ത്രി​​ക്കാ​​നും സം​​സ്ഥാ​​ന​​ത്ത് വി​​ല ഏ​​കീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നും ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ള​​ക്കു​​ളം സ്വ​​ദേ​​ശി കെ.​​വി. ജോ​​ർ​​ജാണ് കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മിയ്ക്ക് കത്ത് അ​​യ​​ച്ചത്.


ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് തന്‍റെ ക​​ത്ത് ഉ​​ൾ​​പ്പെ​ടെ​​  പരാതി  ഭ​​ക്ഷ്യ​​മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ലി​​ന് കൈ​​മാ​​റി​​യി​​രി​​ക്കു​​കയാണ് നിര്‍മ്മല ജിമ്മി. ഇ​​ത​​ര ജി​​ല്ല​​ക​​ളി​​ൽ പോ​​ത്തി​​റ​​ച്ചി കി​​ലോ​​യ്ക്ക് ശ​​രാ​​ശ​​രി 280 രൂ​​പ ഈ​​ടാ​​ക്കുമ്പോ​​ൾ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പോ​​ത്തി​​റ​​ച്ചി എ​​ന്താ സ്വ​​ർ​​ണം പൂ​​ശി​​യ​​താ​​ണോ എ​​ന്ന പ​​രാ​​മ​​ർ​​ശ​​ത്തോ​​ടെ​​യാ​​ണ് മു​​ള​​ക്കു​​ളം സ്വ​​ദേ​​ശി കെ.​​വി. ജോ​​ർ​​ജ് നി​​ർ​​മ​​ല ജി​​മ്മി​​ക്ക് ക​ത്ത് അ​​യ​​ച്ച​​ത്.


250 രൂ​​പ​​യി​​ൽ താ​​ഴെ ഈ​​ടാ​​ക്കാ​​വു​​ന്ന കാ​​ള​​യി​​റ​​ച്ചി​​യും മൂ​​രി​​യി​​റ​​ച്ചി​​യും​​വ​​രെ ജി​​ല്ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി എ​​ന്ന ബ്രാ​​ൻ​​ഡി​​ൽ 360-380 രൂ​​പ നി​​ര​​ക്കി​​ൽ വി​​റ്റു​​വ​​രു​​ന്ന​​തി​​നെ​​തി​രേ​​യും ന​​ട​​പ​​ടി​​യി​​ല്ല. ഇ​​ടു​​ക്കി​​യി​​ൽ 300-320, എ​​റ​​ണാ​​കു​​ളം 280-300, തൃ​​ശൂ​​ർ 290-300, ക​​ണ്ണൂ​​രി​​ൽ 300 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് വി​​ൽ​​പ​​ന. മ​​റ്റ് ജി​​ല്ല​​ക​​ളി​​ൽ പോ​​ത്തി​​റ​​ച്ചി കൊ​​ത്തി​​നു​​റു​​ക്കി ക​​റി​​വ​​യ്ക്കാ​​ൻ പാ​​ക​​ത്തി​​നു ന​​ൽ​​കു​​ന്പോ​​ൾ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ നു​​റു​​ക്കാ​​ൻ കി​​ലോ​​യ്ക്ക് 10 രൂ​​പ അ​​ധി​​കം ന​​ൽ​​ക​​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K