08 June, 2021 05:04:03 PM


പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എംകാരന്‍: മറുപടിയുമായി വി.ഡി സതീശന്‍




കൊച്ചി: തന്‍റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രൈവറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍ സി.പി.എമ്മുകാരനാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍, അദ്ദേഹം കെ എസ് യു പ്രവര്‍ത്തകനായിരുന്നു എന്നും താന്‍ ഈ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.


കുറിപ്പിന്‍റെ പൂര്‍ണരൂപം :


എന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്‍റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ മാര്‍ക്സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാന്‍ ലോ അക്കാദമി ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്നോടൊപ്പം സജീവ കെ എസ് യു പ്രവര്‍ത്തകനായിരുന്നു.

മാത്രമല്ല, എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അദ്ദേഹം ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത് ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതില്‍ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K