08 June, 2021 10:14:43 AM


ബിജെപിയിലെത്താന്‍ ജാനുവിന് പണം; കൂടുതല്‍ തെളിവുകളുമായി പ്രസീത അഴീക്കോട്



തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജനാധിപത്യ പാര്‍ട്ടി ട്രഷറല്‍ പ്രസീത അഴീക്കോട്. സി കെ ജാനു കെ സുരേന്ദ്രന്‍റെ സെക്രട്ടറിയുമായി സംസാരിക്കുന്ന ഓഡിയോ റെക്കോര്‍ഡ് എന്ന് അവകാശപ്പെട്ടാണ് തെളിവ് പുറത്തുവിട്ടത്. സി കെ ജാനു തന്‍റെ ഫോണില്‍ നിന്നാണ് സംസാരിച്ചത്. ഹോട്ടല്‍ റൂമില്‍ പണം കൈമാറിയെന്നും അവര്‍ ആരോപിച്ചു.


മൂന്ന് ശബ്ദ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതില്‍ രണ്ടെണ്ണം പ്രസീതയും കെ സുരേന്ദ്രനും സംസാരിക്കുന്നതും ഒന്ന് സി കെ ജാനുവും കെ സുരേന്ദ്രന്റെ സഹായിയും സംസാരിക്കുന്നതുമാണ്. തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി.എ. ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്നും അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. 


ഹോട്ടലിലെ റൂമില്‍ എത്താന്‍ ആവശ്യപ്പെടുന്ന സന്ദേശത്തില്‍ കൃത്രിമത്വം ഉണ്ടെന്ന് കെ സുരേന്ദ്രന്‍  നേരത്തെ ആരോപിച്ചിരുന്നു. സി കെ ജാനുവുമായി സംസാരിക്കാന്‍ തനിക്ക് ഇടനിലക്കാരന്‍റെ ആവശ്യമില്ല. എന്നാല്‍ ആരോപണത്തില്‍ പ്രസീത ഉറച്ചുനിന്നു. കോടതിയില്‍ കേസ് കൊടുക്കാനും അവര്‍ ഇരുവരോടും ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K