04 June, 2021 02:42:59 PM


കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തി​; ബന്ധുക്കള്‍ കൈയോടെ പൊക്കി



ലഖ്​നോ: വിവാഹദിനത്തില്‍ കാമുകിയെ കാണാന്‍ പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ സംഭവം. വിവാഹദിനത്തില്‍ വീട്ടിലെത്തിയ സ്​ത്രീയുടെ ​പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്​ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന്​ സംസാരിക്കുന്നതിനിടെ വെപ്പുമുടി അഴിഞ്ഞുപോയി. എന്നിട്ടും പെണ്‍കുട്ടിയെ കാണണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം.


സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ വിഗ്ഗ്​ എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്​. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ്​ വിവാഹം നടത്തുന്നതെന്ന്​ ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പൊലീസിനെ അറിയിക്കാന്‍ ഒരുങ്ങിയ​തോടെ വീടിന്​ പുറത്ത്​ ബൈക്കില്‍ കാത്തിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ്​ കടന്നുകളയുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K