04 June, 2021 08:38:13 AM


കോവിഡ് രോഗിയുമായെത്തിയ വാഹനത്തിന് വഴിയൊരുക്കാൻ സ്വന്തം ചുറ്റുമതിൽ പൊളിച്ചു നാട്ടുകാരൻ



കോട്ടയം : കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ എത്തിയ വാഹനത്തിന് വഴിയൊരുക്കാൻ പുരയിടത്തിലെ ചുറ്റുമതിൽ പൊളിച്ചു നാട്ടുകാരൻ മാതൃകയായി. കഴിഞ്ഞ ദിവസം എരമല്ലൂരിലാണ് സംഭവം.രോഗികളുമായി പോകുന്ന വഴിയേ കോവിഡ് ഫ്രീ സർവീസ് വാഹനം  എരമല്ലൂർ ഭാഗത്ത് ഇടുങ്ങിയ ഒരു വഴിയിൽ  അകപ്പെട്ടു.


റോഡരികിലെ മതിലില്‍ ഉരഞ്ഞ് വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതോടെ വീട്ടുടമയായ രാജേഷ് രംഗത്തെത്തി. മറ്റൊന്നും ചിന്തിക്കാതെ തന്‍റെ പുരയിടത്തിലെ ചുറ്റുമതിൽ പൊളിച്ചു മാറ്റി വാഹനത്തിന് വഴിയൊരുക്കി ഇദ്ദേഹം. കോവിഡ് രോഗികള്‍ക്കുവേണ്ടി യാതൊരു മടിയും കൂടാതെ സ്വന്തം മതില്‍ പൊളിക്കുന്ന രാജേഷിന്‍റെ വീഡിയോ വാഹനത്തിന്‍റെ ഡ്രൈവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ ഡ്രൈവർ കൂടിയായ  രാജേഷിന് അഭിനന്ദനപ്രാവാഹമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K