03 June, 2021 03:20:34 AM


എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ർ മ​രി​ച്ചു



ഗോ​ണ്ട: യു​പി​യി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ർ മ​രി​ച്ചു. ടി​ക്രി ഗ്രാ​മ​ത്തി​ൽ നൂ​റു​ൽ ഹ​സ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്ഫോ​ട​ന​ത്തി​ൽ ഇ​രു​നി​ല വീ​ട് ത​ക​ർ​ന്നു ​​വീ​ണു.


മ​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ കു​ട്ടി​ക​ളാ​ണ്. ഏ​ഴു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഫോ​റ​ൻ​സി​ക് സം​ഘം അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K