30 May, 2021 11:44:02 AM


പ​ള്ളു​രു​ത്തി​യി​ൽ കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ​യെ​ത്തി: സി​ഐ മാ​ന​സി​ക​മാ​യി പീ​ഡി​പ്പിച്ചെന്നു ആരോപണം



കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ കാ​ണാ​താ​യ എ​എ​സ്ഐ തി​രി​കെ വീ​ട്ടി​ലെ​ത്തി. ഹാ​ർ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ത്തം​കു​മാ​റി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

ഉ​ത്തം​കു​മാ​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ത​റി​ഞ്ഞ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി ഉ​ത്തം​കു​മാ​റി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു വ​ന്നു. ത​നി​ക്ക് മാ​ത്ര​മാ​യി മെ​മ്മോ ല​ഭി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ആ​ണ് നാ​ട് വി​ട്ട​തെ​ന്ന് എ​എ​സ്ഐ പ​റ​ഞ്ഞ​താ​യി പ​ള്ളു​രു​ത്തി സി​ഐ പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​ർ ആ​യി​രു​ന്നു എ​ന്നാ​ണ് എ​എ​സ്ഐ മൊ​ഴി ന​ൽ​കി​യ​ത്. സ്‌​ഥി​ര​മാ​യി താ​മ​സി​ച്ച് ഡ്യൂ​ട്ടി​ക്ക് വ​രു​ന്ന​തി​നാ​ലാ​ണ് ഉ​ത്തം​കു​മാ​റി​ന് മെ​മ്മോ ന​ൽ​കി​യ​തെ​ന്ന് സി​ഐ പ​റ​ഞ്ഞു. ജോ​ലി​ക്ക് വൈ​കി എ​ത്തി​യ​തി​നു സി​ഐ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഉ​ത്തം​കു​മാ​ർ നാ​ടു​വി​ട്ട​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം പോ​ലീ​സ് ത​ള്ളി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K