27 May, 2021 09:48:26 PM


ഗള്‍ഫില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി



തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാലത്തും ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തട്ടിപ്പ് നടത്തുകയാണ്. എന്നാല്‍ ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വിമാനംകയറിയ അഞ്ഞൂറോളം മലയാളി നഴ്‌സുമാര്‍ യുഎഇയുടെ വിവിധ മേഖലകളില്‍ ദുരിത മനുഭവിക്കുന്നതിന്‍റെ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് യുഎഇയിലേക്ക് നഴ്സിങ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി കലൂരിൽ ടേക്ക് ഓഫ് എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K