25 May, 2021 04:08:06 PM


കടുത്തുരുത്തിയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പോലീസ്കാർക്ക് പരിക്ക്



കോട്ടയം: കടുത്തുരുത്തി പാലകരയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പോലീസ്കാർക്ക് പരിക്ക്. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സിഐ പി എസ്  സംസൺ , എസ് ഐ ടി ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്കാണ് പരിക്കേറ്റത്.



പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി. ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K