21 May, 2021 06:48:23 PM


ലോക്ഡൗൺ മെയ് 30 വരെ നീട്ടി; മലപ്പുറം ഒഴികെ ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി



തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയിൽ കർശന നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കും.


എല്ലാ ജില്ലകളിലും ആക്ടീവ് കേസുകൾ കുറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.  മുന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  23. 3 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇത് ‌23.18 ആയി. മലപ്പുറം ഒഴികെയുള്ള ജില്ലകിൽ ടി പി ആർ കുറയുകയാണ്. മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗണിലും ടി പി ആർ കറഞ്ഞില്ല. അവിടെ ഗക്തമായ നിലപാട് വേണ്ടി വരും. എഡിജിപി വിജയ് സാഖറെ മലപ്പുറത്ത് കാര്യങ്ങൾ വിലയിരുത്തും.  ഐജി ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K