21 May, 2021 10:59:03 AM


പാലാ കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിൽ തീ പിടിത്തം; 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം


പാലാ: കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിൽ തീ പിടിത്തം. 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത്  കിടങ്ങൂർ എസ്ഐയാണ്.  ഉടൻ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി.  കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K