21 May, 2021 10:09:32 AM


മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; അ​യ​ൽ​വാ​സി കുടുങ്ങി



കാ​യം​കു​ളം: രാ​മ​പു​ര​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. 78 വ​യ​സ്സു​ള്ള ജാ​ന​കി​യെ​യാ​ണ് അ​യ​ൽ​വാ​സി​യാ​യ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ മ​ർ​ദ്ദി​ച്ച​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രീ​ല​കു​ള​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ത്ത്.


മ​ദ്യ​ല​ഹ​രി​യി​ലാ​ണ് മ​ധു​സൂ​ദ​ന​ൻ വൃ​ദ്ധ​യെ മ​ർ​ദ്ദി​ച്ച​ത്. പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലാ​ണ് 78 കാ​രി ജാ​ന​കി​യു​ടെ വീ​ട്. വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ വ​ച്ച് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ മ​ധു​സൂ​ദ​ന​ൻ മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തും പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രെ മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​ക്കു​ന്ന​തും ജാ​ന​കി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ്ദ​ത്തി​ന് കാ​ര​ണ​മാ​യി പൊ​ലീ​സ് പ​റ​യു​ന്ന​ത്.


നേ​ര​ത്തെ​യും ജാ​ന​കി​യു​ടെ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചെ​ത്തി പ്ര​തി ബ​ഹ​ള​മു​ണ്ടാ​ക്കു​മാ​യി​രു​ന്നു. വൃ​ദ്ധ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​ക്കും മ​ർ​ദ്ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​യാ​യ ചെ​റു​പ്പ​ക്കാ​ര​ൻ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ച് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​രീ​ല​കു​ള​ങ്ങ​ര പൊ​ലീ​സ് മ​ധു​സൂ​ദ​ന​നെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ​വി​ട്ടു. മ​ർ​ദ്ദ​ന​മേ​റ്റ ജാ​ന​കി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K