19 May, 2021 06:22:25 PM


പൂഞ്ഞാര്‍ തെക്കേക്കരയില്‍ പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധന; കുമരകത്ത് 40ല്‍ താഴെ



കോട്ടയം: രണ്ടാഴ്ച്ചയായി കുമരകം പഞ്ചായത്തില്‍ ഗണ്യമായി ഉയര്‍ന്നു നിന്നിരുന്ന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 40 ശതമാനത്തിൽ  താഴെയായി. ഈ മാസം 12 മുതല്‍ 18 വരെയുള്ള  കണക്കുപ്രകാരം കുമരകം 38.64 ശതമാനം പോസിറ്റിവിറ്റിയുമായി അഞ്ചാം സ്ഥാനത്താണ്. ദിവസങ്ങളായി ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന ഇവിടെ ഒരാഴ്ച്ചത്തെ ശരാശരി  52.29 ശതമാനം വരെ ഉയര്‍ന്നിരുന്നു. 


നിലവില്‍ ജില്ലയില്‍ പോസിറ്റിവിറ്റി ഏറ്റവും കൂടുതല്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ്. 48.50 ശതമാനം. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇവിടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായ 167 പേരില്‍ 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മറവന്തുരുത്ത് (46.04), ഉദയനാപുരം (40.51), തിരുവാര്‍പ്പ് (39.11) എന്നീ പഞ്ചായത്തുകളിലും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുണ്ട്. 22 തദ്ദേശ സ്ഥാപന മേഖലകളില്‍ പോസിറ്റിവിറ്റി 30നും 40നും ഇടയിലാണ്.  20നും 30നും ഇടയിലുള്ള 41 സ്ഥലങ്ങളുണ്ട്. പോസിറ്റിവിറ്റി 20ല്‍ കുറവുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 11 ആയി വര്‍ധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K