19 May, 2021 12:48:05 PM


വീണാ ജോര്‍ജ് ശൈലജയുടെ പിന്‍ഗാമി: ബാലഗോപാലിന് ധനവകുപ്പ്; വ്യവസായം രാജീവിന്



തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എൻ. ബാലഗോപാലിന് നൽകും. വ്യവസായം പി.രാജീവിനും ഉന്നത വിദ്യാഭ്യാസം ആർ.ബിന്ദുവിനു നൽകും. 



വീണ ജോർജ് ആരോഗ്യമന്ത്രിയാകും. എം.വി. ഗോവിന്ദന് തദ്ദേശവകുപ്പ് ലഭിക്കും. പി.എ. മുഹമ്മദ് റിയാസിനു പൊതുമരാമത്ത് വകുപ്പും ടൂറിസവും വകുപ്പുകൾ ലഭിക്കും. എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം വനം വകുപ്പാണ് നല്‍കുക. കെ.കൃഷ്ണന്‍കുട്ടിയാണ് വൈദ്യുതിമന്ത്രി. സിപിഐയുടേതൊഴികെയുള്ള മന്ത്രിമാരുടെ വകുപ്പുകളാണ് ആദ്യം പ്രഖ്യാപിച്ചത്.



മന്ത്രിമാരും വകുപ്പുകളും


പിണറായി വിജയന്‍ (മുഖ്യമന്ത്രി) - പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി


കെ.എന്‍.ബാലഗോപാല്‍ - ധനകാര്യം


വീണാ ജോര്‍ജ് - ആരോഗ്യം


പി.രാജീവ് - വ്യവസായം


എം.വി.ഗോവിന്ദന്‍ - എക്സൈസ്, തദ്ദേശസ്വയംഭരണം


കെ.രാധാകൃഷ്ണന്‍ - ദേവസ്വം, പിന്നോക്കക്ഷേമം, പാർലമെന്‍ററി കാര്യം


പി.എ.മുഹമ്മദ് റിയാസ് - പൊതുമരാമത്ത്, ടൂറിസം


വി.ശിവന്‍കുട്ടി - വിദ്യാഭ്യാസം, തൊഴില്‍


ഡോ.എന്‍.ബിന്ദു - ഉന്നത വിദ്യാഭ്യാസം


വി.എന്‍.വാസവന്‍ - സഹകരണം, രജിസ്ട്രേഷന്‍


സജി ചെറിയാന്‍ - സാംസ്കാരികം, ഫിഷറീസ്


വി.അബ്ദുറഹ്മാന്‍ - ന്യൂനപക്ഷ ക്ഷേമം, വഖഫ്, പ്രവാസികാര്യം


റോഷി അഗസ്റ്റിന്‍ - ജലവിഭവം


ആന്‍റണി രാജു - ഗതാഗതം


എ.കെ.ശശീന്ദ്രന്‍ - വനം


കെ കൃഷ്ണൻകുട്ടി - വൈദ്യുതി


അഹമ്മദ് ദേവർകോവില്‍ - തുറമുഖം, പുരാവസ്തു


ജെ.ചിഞ്ചുറാണി - ക്ഷീരവകുപ്പ്, മൃഗസംരക്ഷണം


കെ.രാജന്‍ - റവന്യു


പി.പ്രസാദ് - കൃഷി


ജി.ആര്‍.അനില്‍ - സിവില്‍ സപ്ലൈസ്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K