17 May, 2021 04:00:43 PM


ഒരേ പന്തലിൽ സഹോദരിമാരെ വിവാഹം ചെയ്തു; ഒടുവില്‍ വരൻ അറസ്റ്റിൽ



ബംഗളൂരു: സഹോദരിമാരായ പെൺകുട്ടികളെ ഒരേ പന്തലിൽ വെച്ച് വിവാഹം ചെയ്​ത വരൻ അറസ്റ്റിൽ. കർണാടകയിലെ കോലാറിൽ കുരുഡുമാലെ ​ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മേയ്​ ഏഴിനാണ്​​ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരേ പന്തലിൽ സഹോദരിമാരായ ലളിതയെയും സുപ്രിയയെയും വിവാഹം ചെയ്​ത്​ വരൻ ഉമാപതിയെ ആണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. സഹോദരിമാരിൽ ഒരാൾക്ക്​ പ്രായപൂർത്തിയാകാത്തതാണ് ഉമാപതിയുടെ അറസ്റ്റിൽ കലാശിച്ചത്.


ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹമാണ് ആദ്യം ഇരു കുടുംബങ്ങളും തമ്മിൽ നിശ്ചയിച്ചത്. എന്നാൽ ത​ന്‍റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന വധുവായ ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക്​ സംസാര ശേഷി ഇല്ലാത്തതിനാൽ ലളിതയോടൊപ്പമായിരുന്നു സുപ്രിയ മുഴുവൻ സമയവും. ഈ ആത്മബന്ധം മൂലമാണ് ഉമാപതിയോട് സുപ്രിയയെ കൂടി വിവാഹം കഴിക്കാൻ ലളിത ആവശ്യപ്പെടുന്നത്.  ലളിത​യുടെ ആവശ്യം വീട്ടിൽ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന്​ സമ്മതം നൽകി.


ലളിതയെയും സുപ്രിയയെയും ഒരേ പന്തലിൽ വെച്ച്​ ഒരുമിച്ച്​ വിവാഹം കഴിച്ചതിന്‍റെ വീഡിയോ പിന്നാലെ വൈറലായതോടെ ഉമാപതിയെ പൊലീസ്​ കേസെടുത്ത് അറസ്റ്റ്​ ചെയ്യുകയായിരുന്നു. വിവാഹ സമയം വധുവിൽ ഒരാൾക്ക്​ പ്രായപൂർത്തിയായിട്ടില്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ലളിതയുടെയും സുപ്രിയയുടെയും പിതാവ്​ നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. റാണിയമ്മയെയും സുബ്ബമ്മയെയും, അതിൽ ഒരാൾ സംസാര ശേഷി ഇല്ലാത്തയാളും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K