15 May, 2021 05:20:04 PM


കോവിഡ്​ ബാധിച്ച്‌​ 'മരിച്ച' വയോധിക സംസ്​കാരത്തിന്​ തൊട്ടുമുമ്പ്​ ചാടി എഴുന്നേറ്റു




ബരാമതി: കോവിഡ്​ ബാധിച്ച്‌​ മരിച്ചെന്നുകരുതി അന്ത്യകര്‍മങ്ങള്‍ക്ക്​ ഒരുങ്ങവേ വയോധിക കിടക്കയില്‍ എഴുന്നേറ്റ്​ ഇരുന്നു. മഹാരാഷ്​ട്രയിലെ ബാരാമതിയിലാണ്​ വിചിത്രമായ സംഭവം. 76 കാരിയായ ശകുന്തള ​ഗെയ്​ക്​വാദാണ്​ മരണവക്കില്‍ നിന്ന്​ ജീവിതത്തി​ലേക്ക്​ തിരിച്ചുവന്നത്​. ഏതാനും ദിവസം മുമ്ബാണ്​ ശകുന്തളക്ക്​ കോവിഡ്​ ബാധിച്ചത്​. തുടര്‍ന്ന്​ മെയ്​ 10ന്​ അവരെ ബാരാമതിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബം തീരുമാനിച്ചു.


ഇവരെ സ്വകാര്യ വാഹനത്തില്‍ ബാരാമതിയിലേക്ക് കൊണ്ടുപോവുകയും ചെയ്​തു. എന്നാല്‍ ആശുപത്രിയില്‍ ഇവര്‍ക്ക്​ കിടക്ക ലഭിച്ചിരുന്നില്ല. കിടക്കക്കായി കാറില്‍ കാത്തിരിക്കു​േമ്ബാള്‍തന്നെ ശകുന്തള അബോധാവസ്​ഥയിലായി. ഇവര്‍ ചലിക്കാതായതോടെ മരിച്ചെന്ന വിശ്വാസത്തില്‍ കുടുംബാംഗങ്ങള്‍ തിരികെ വീട്ടിലേക്ക്​ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന്​ ബന്ധുക്കളെ വിവരംഅറിയിക്കുകയും അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കം ആരംഭിക്കുകയും ചെയ്​തു.


ബന്ധുക്കള്‍ ചുറ്റുംകുടിയിരുന്ന്​ കരയാന്‍ ആരംഭിച്ചപ്പോഴാണ്​ ശകുന്തള പെ​ട്ടന്ന്​ കണ്ണ്​ തുറന്നത്​. തുടര്‍ന്ന്​ ഇവര്‍ എഴുന്നേറ്റ്​ ഇരിക്കുകയും ചെയ്​തു. ആദ്യം അമ്ബരന്നെങ്കിലും വീട്ടുകാര്‍ ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബാരാമതിയിലെ മുധലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസുകാരന്‍ സന്തോഷ് ഗെയ്​ക്​വാദ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കൂടുതല്‍ ചികിത്സയ്ക്കായി വയോധികയെ ബാരാമതിയിലെ സില്‍വര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. സദാനന്ദ് കേല്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K