15 May, 2021 02:19:22 PM


അട്ടപ്പാടി ഷോളയൂരില്‍ ജീപ്പ് മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു: ഡ്രൈവർക്ക് പരിക്ക്



പാലക്കാട് : അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഷോളയൂര്‍ യൂക്കാലിമട്ടം സ്വദേശി ചന്ദ്രനാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍പ്പെടുകയായിരുന്നു ചന്ദ്രന്‍. അട്ടപ്പാടി യൂക്കാലിമട്ടത്ത് താമസിക്കുന്ന ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. അപകടത്തില്‍ ഡ്രൈവര്‍ പ്രദീപിന് പരുക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K