13 May, 2021 09:53:38 PM


ഏറ്റുമാനൂരിലെ ജാഗ്രതാ സമിതികൾക്ക് പൾസ് ഓക്‌സിമീറ്റർ വിതരണം നാളെ



ഏറ്റുമാനൂർ: നിയോജക മണ്ഡലത്തിലെ എല്ലാ കൊവിഡ് ജാഗ്രതാ സമിതികൾക്കും നാളെ (മെയ് 14 ) പൾസ് ഓക്‌സി മീറ്റർ വിതരണം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ചടങ്ങില്‍ നിയുക്ത  എം.എൽ.എ  വി.എൻ.വാസവൻ ഉപകരണങ്ങള്‍ കൈമാറും. മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും മുനിസിപ്പൽ ചെയർമാനും ഓക്‌സിമീറ്റർ ഏറ്റുവാങ്ങും. 


വീട്ടിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികളുടെ ശരീരത്തിലെ  ഓക്‌സിജൻ നില പരിശോധിക്കുന്നതിനായി  സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൾസ് ഓക്സി മീറ്ററുകൾ ലഭ്യമാക്കുന്നതിനുള്ള സാധ്യത ജനപ്രതിനിധികൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് വി. എൻ. വാസവന്‍റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ  മണ്ഡലത്തിലെ എല്ലാ വാർഡുകളിലെയും ജാഗ്രതാ സമിതികൾക്ക് ഓക്സിമീറ്റര്‍ നൽകാൻ നടപടി സ്വീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K