13 May, 2021 06:20:08 PM


കോട്ടയത്ത് 23 കണ്ടയ്ന്‍മെന്‍റ് സോണുകള്‍ കൂടി; കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 49.26%



കോട്ടയം: മെയ് ആറ് മുതല്‍ 12 വരെയുള്ള ഒരാഴ്ചക്കാലത്തെ ശരാശരി കണക്ക് പ്രകാരം കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40ന് മുകളിലുള്ളത് കുമരകം പഞ്ചായത്തില്‍ മാത്രം. 49.26 ആണ് കുമരകത്തെ നിരക്ക്.  24 തദ്ദേശ സ്ഥാപനങ്ങളിൽ 30നും 40നുമിടയിലും 45 സ്ഥലങ്ങളിൽ  20നും 30നുമിടയിലാണ് പോസിറ്റിവിറ്റി. ഏഴു മേഖലകളിൽ 
20ല്‍ താഴെയാണ്.


തിരുവാര്‍പ്പ്(38.73), കുറിച്ചി(38.44), മരങ്ങാട്ടുപിള്ളി(38.29). തലയാഴം(38.13), മറവന്തുരുത്ത്(36.45), വെളിയന്നൂര്‍(35.73), ടിവി പുരം(35.53), കല്ലറ(35.34), മുണ്ടക്കയം(35.27), ഉദയനാപുരം(34.51), പനച്ചിക്കാട്(33.82), വെച്ചൂര്‍(33.75), ഈരാറ്റുപേട്ട(33.59), അതിരമ്പുഴ(32.55), എലിക്കുളം(32.45), നീണ്ടൂര്‍(32.38), കൂട്ടിക്കല്‍(30.97), വാകത്താനം(30.88), ആര്‍പ്പൂക്കര(30.79), കരൂര്‍(30.69), കങ്ങഴ(30.45), തിടനാട്(30.34), രാമപുരം(30.25), അകലക്കുന്നം(30.14) എന്നിവയാണ് 30നും 40നും ഇടയില്‍ പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍.


23 പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; ആകെ 964


കോട്ടയം ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി  കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി.  നിലവില്‍ 76 തദ്ദേശ സ്ഥാപന മേഖലകളില്‍ ആകെ 964  കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.


പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വൈക്കം - 22
ഈരാറ്റുപേട്ട- 11
മീനച്ചില്‍-12
വാഴൂര്‍-16
പനച്ചിക്കാട്-11
അയ്മാനം-3
കൊഴുവനാല്‍-11
നെടുംകുന്നം-1,2,3,4,5,6,7,8,9,10,11,12,13,14,15
പുതുപ്പള്ളി-18


കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍

വൈക്കം-11,15,19
ഈരാറ്റുപേട്ട-18
തലപ്പലം-8,9
കല്ലറ-4
വാഴപ്പള്ളി-1,2
അയ്മനം -5,20
കൊഴുവനാല്‍-6,12,13
കടപ്ലാമറ്റം-4,10
ആര്‍പ്പൂക്കര-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K