10 May, 2021 12:21:44 PM


ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; 7 കൊവിഡ് രോഗികൾക്ക് ദാരുണാന്ത്യം



ഹൈദരാബാദ്: ഓക്‌സിജൻ ലഭിക്കാതെ 7 കൊവിഡ് രോഗികൾക്ക് ദാരുണാന്ത്യം. സർക്കാർ ഉടമസ്ഥതയിലുള്ള കിങ് കോട്ടി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്.


ഞായറാഴ്ച ഓക്‌സിജൻറെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വഴിമധ്യേ ടാങ്കറിന് വഴിതെറ്റി. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ് ഉടൻ ഓക്‌സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും രോഗികൾ മരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K