08 May, 2021 06:40:25 PM


ഇത്തരം നിരീക്ഷകന്മാരെ ചാനല്‍ കസേരയില്‍ നിന്ന് ഇറക്കി വിടണം - ശ്രീകണ്ഠന്‍ നായര്‍



തിരുവനന്തപുരം : ആലപ്പുഴ പുന്നപ്രയില്‍ കോവിഡ്​ രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച്‌​ ജീവന്‍ രക്ഷിച്ച സംഭവത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ 'രാഷ്ട്രീയ നിരീക്ഷകനെതിരെ' രൂക്ഷവിമര്‍ശനവുമായി ട്വന്‍റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍.


അശ്വിന്‍, രേഖ എന്നീ ചെറുപ്പക്കാരാണ് കോവിഡ് രോഗിയെ തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച്‌ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ പിന്നീട് നമ്മള്‍ കാണുന്നത് മാധ്യമത്തില്‍ ഇരുന്നുകൊണ്ട് ചില നിരീക്ഷകന്മാര്‍ ഇവരെ തെറിവിളിക്കുന്ന രംഗമാണ് എന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. മോശം പരാമര്‍ശം നടത്തിയ നിരീക്ഷകന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വിമര്‍ശനം.


'സത്യം പറഞ്ഞാല്‍ നിരീക്ഷകാ, സാധാരണ ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുമ്ബോള്‍ അതില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ആളിനെ നിങ്ങള്‍ പരസ്യമായി അനുകൂലിച്ചില്ലെങ്കില്‍ പോലും അവരെ തളര്‍ത്താതിരിക്കുക. ഇങ്ങനെ ഉള്ള ചില നല്ലമനസുകള്‍ നാട്ടില്‍ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് നിങ്ങളെ പോലുള്ള നിരീക്ഷകന്മാര്‍ക്ക് ടെലിവിഷന്‍ സ്‌ക്രീനില്‍ കയറിയിരുന്ന് ഇങ്ങനെ വാതോരാതെ സംസാരിക്കാന്‍ കഴിയുന്നത്' ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K