08 May, 2021 06:14:04 PM


കോട്ടയം വിജനം: സന്നദ്ധ സേവനവുമായി എക്‌സൈസ് ഹെല്‍പ്പ് ഡസ്‌ക്



കോട്ടയം: ലോക്ഡൌണ്‍ നിലവില്‍ വന്നതോടെ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും നിരത്തുകള്‍ വിജനമായിരുന്നു. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങായതോടെ അടിയന്തിരാവശ്യങ്ങള്‍ക്ക് പുറത്തുപോകേണ്ട പലരും നന്നേ ബുദ്ധിമുട്ടി. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന്  എക്‌സൈസ് കോട്ടയം ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. 


വാഹനങ്ങളില്ലാത്തവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും  വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതിന് വാഹന സൗകര്യത്തിന് ഹെല്‍പ്പ് ഡസ്‌കില്‍ ബന്ധപ്പെടാം. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് പുറത്തുപോകാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. സേവനങ്ങള്‍ക്കായി 04812562211 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ. ആര്‍. സുള്‍ഫിക്കര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K