06 May, 2021 08:39:00 PM


ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ അറിയാം




തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടു മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. എന്നാൽ താഴെ പറയുന്ന കേന്ദ്ര സർക്കാർ വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കും.


പ്രതിരോധം, കേന്ദ്ര സായുധ - പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികൾ, വാട്ടർ കമ്മീഷൻ, നാഷണൽ സൈക്ലോൺ റിസ്ക് ലഘൂകരണ പദ്ധതി (എം‌പി‌സി‌എസും ഇ‌ഡബ്ല്യുഡി‌എസും പ്രവർത്തിക്കുന്നു), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, തുറമുഖം, റെയിൽ‌വേ എന്നിവ.


സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ, അർദ്ധ സർക്കാർ ഓഫീസുകൾ, പൊതു കോർപ്പറേഷനുകൾ എന്നിവ അടഞ്ഞു കിടക്കും. എന്നാൽ താഴെ പറയുന്ന സർക്കാർ വകുപ്പുകളും


i. ആരോഗ്യം, ആയുഷ്, റവന്യൂ, എൽഎസ്ജിഡി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്, ലേബർ, സൂ, കേരള ഐടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവീസസ്, സോഷ്യൽ ജസ്റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ.

ii. പോലീസ്, എക്സൈസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, ഫയർ & എമർജൻസി സേവനങ്ങൾ, ദുരന്ത നിവാരണ, വനം, ജയിലുകൾ

iii. ജില്ലാ കളക്ടറേറ്റും ട്രഷറിയും

iv. വൈദ്യുതി, ജലവിഭവം, ശുചിത്വം


കോവിഡ് മാനേജുമെന്റിൽ ഉൾപ്പെട്ടിട്ടുള്ളവ ഒഴികെ മുകളിൽ പറഞ്ഞ എല്ലാ വകുപ്പുകളും ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.


ആരോഗ്യമേഖലയ്ക്ക് പ്രവർത്തിക്കാം.


സർക്കാർ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര വിലക്ക് ഇല്ല.


കാർഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകൾക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം.


വേഗത്തിൽ നശിച്ച് പോകുന്ന കാർഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസമില്ല.


വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങൾ അടയ്ക്കണം.


റേഷൻ കടകൾ പ്രവർത്തിക്കാം.


ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാം.


മൃഗങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.


എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം.


ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.


ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് 10 മുതൽ 1 മണിവരെ സേവനം ലഭ്യമാക്കാം.


പത്ര മാധ്യമ സ്ഥാപനങ്ങൾ, കേബിൾ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവർത്തിക്കാം.


ഇന്റർനെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷൻ, തുടങ്ങി സേവനങ്ങൾ നൽകുന്നവയ്ക്ക് പ്രവർത്തിക്കാം.


ഓൺലൈൻ വഴിയുള്ള സേവനങ്ങൾ ലഭ്യമാണ്.


പെട്രോൾ, എൽപിജി സ്ഥാപനങ്ങൾ പ്രവർത്തിക്കാം.


വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.


ശീതീകരണ സ്റ്റോറേജ്, വെയർഹൗസ് എന്നിവ പ്രവർത്തിക്കാം.


സ്വകാര്യ സുരക്ഷ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം


മാസ്ക്, സാനിറ്റൈസർ, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ വിപണനങ്ങൾക്ക് തടസമില്ല.


ക്വറിയർ സർവ്വീസ് പ്രവർത്തിപ്പിക്കാം.


ടോൾ ബൂത്ത്, മത്സ്യബന്ധനം എന്നിവ പ്രവർത്തിക്കാം.


അവശ്യ വസ്തുക്കളുടെ നിർമാണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.


കയറ്റുമതി ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം.


എയർ ലൈൻ, ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും. മെട്രോ ഉണ്ടാകില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K