05 May, 2021 06:12:53 PM


കോട്ടയത്ത് നാളെ 82 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍; ഒരു കേന്ദ്രത്തില്‍ 150 പേര്‍ക്ക് കുത്തിവെപ്പ്



കോട്ടയം: ജില്ലയില്‍ നാളെ (മെയ്6) 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. ഒരു കേന്ദ്രത്തില്‍ 150 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ 30 പേര്‍ക്കു മാത്രമേ  പോര്‍ട്ടലിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ഇന്ന് അഞ്ച് മണിക്ക് ബുക്കിംഗിനായി പോര്‍ട്ടല്‍ തുറന്നു. നിമിഷനേരം കൊണ്ടുതന്നെ എല്ലാ കേന്ദ്രങ്ങളിലും ബുക്കിംഗ് പൂര്‍ണ്ണമായി. 


എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. 150ല്‍ 120 പേര്‍ക്കുള്ള വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ആദ്യ ഡോസ് എടുത്ത് ആറാഴ്ച്ച മുതല്‍ എട്ട് ആഴ്ച്ച വരെ പിന്നിട്ടവരെയാണ് ഇതിനായി പരിഗണിക്കുക. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാം. 


രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് സമയം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണമെന്നും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.


വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.


മെഡിക്കല്‍ കോളേജ്, കോട്ടയം
പാമ്പാടി താലൂക്ക് ആശുപത്രി
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം
പാലാ ജനറല്‍ ആശുപത്രി
കുറവിലങ്ങാട് താലൂക്ക് ആശുപത്രി
പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
ചങ്ങനാശേരി ജനറല്‍ ആശുപത്രി
വെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം. 
ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം
അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
ഓണംതുരുത്ത്  കുടുംബാരോഗ്യ കേന്ദ്രം
വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം
ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക ആശുപത്രി
ഇടയിരിക്കപ്പുഴ  കുടുംബാരോഗ്യ കേന്ദ്രം
വാഴൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രം
വെള്ളാവൂര്‍  പ്രാഥമികാരോഗ്യ കേന്ദ്രം
നെടുംകുന്നം  പ്രാഥമികാരോഗ്യ കേന്ദ്രം
മുത്തോലി  പ്രാഥമികാരോഗ്യ കേന്ദ്രം
ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
കൂട്ടിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
മീനച്ചില്‍ പ്രാഥമികാരോഗ്യ കേന്ദ്രം
കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
മണിമല പ്രാഥമികാരോഗ്യ കേന്ദ്രം
മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം
പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം
ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം
കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രം
തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം
ഇടമറുക് പ്രാഥമികാരോഗ്യകേന്ദ്രം
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
നാട്ടകം കുടുംബാരാഗ്യ കേന്ദ്രം
പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
പള്ളിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
പൈക സാമൂഹികാരോഗ്യ കേന്ദ്രം
ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രം
പൂഞ്ഞാര്‍ ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം
മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം
പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം
തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം
തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം
മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം
അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം
കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
സചിവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രം
മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
സര്‍ഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ
പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം
തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
വാകത്താനം കുടുംബാരോഗ്യ കേന്ദ്രം
എന്‍.എസ്.എസ്. ഓഡിറ്റോറിയം തിടനാട്
വൈക്കം താലൂക്ക് ആശുപത്രി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K