30 May, 2016 12:18:08 AM


പാര്‍വതീ ദേവിയായി അഭിനയിച്ച നടിയുടെ ബിക്കിനി ചിത്രം വിവാദമായി



പാര്‍വതീ ദേവിയായി അഭിനയിച്ച നടിയുടെ ബിക്കിനി ചിത്രം വിവാദമായി. ടെലിവിഷന്‍ താരം സൊനാരിക ഭഡോദിരിയയുടെ ബിക്കിനി ചിത്രങ്ങള്‍ക്കെതിരെയാണ് വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. ദേവോം കേ ദേവ് മഹാദേവ് എന്ന സീരിയലിലാണ് സൊനാരിക പാര്‍വതി ദേവിയായി അഭിനയിച്ചത്.


ഇവര്‍ കഴിഞ്ഞ ദിവസം തന്റെ ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങങ്ങളാണ് സൊനാരിക പോസ്റ്റ് ചെയ്തത്. എന്നാല്‍ പാര്‍വതീ ദേവിയുടെ വേഷം അഭിനയിച്ച സൊനാരിക ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത് ചില ആരാധകര്‍ക്ക് സഹിക്കാനായില്ല.


പാര്‍വതീ ദേവിയായി അഭിനയിച്ച ഒരാള്‍ക്ക് എങ്ങനെയാണ് ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാകുകയെന്ന് വിമര്‍ശകര്‍ ചോദിച്ചു. വിമര്‍ശനം കടുത്തപ്പോള്‍ സൊനാരിക ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. പിന്നീട് ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ ഡിലീറ്റഡ്‌പോസ്റ്റ് എന്ന ഹാഷ്ടാഗില്‍ വീണ്ടും പോസ്റ്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K