03 May, 2021 04:28:53 PM


മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഉടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത്​ നല്‍കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്​ഭവനില്‍ എത്തിയാണ്​ ഗവര്‍ണര്‍ മുമ്ബാകെ രാജിക്കത്ത്​ നല്‍കിയത്​. നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കും​. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരമേല്‍ക്കുമെന്നാണ്​ സൂചന.


സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത്​ വൈകാതെ തന്നെ ഗവര്‍ണര്‍ക്ക്​ നല്‍കും. സത്യപ്രതിജ്​ഞയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റ്​ യോഗം ചേരും. കോവിഡിനെതി​രായ പ്രതിരോധകാര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാകും സത്യപ്രതിജ്​ഞ ചെയ്യുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K