02 May, 2021 08:55:29 PM


കോണ്‍ഗ്രസില്‍ നിന്ന് പോരിനിറങ്ങിയത് 9 വനിതകള്‍; ഒരാള്‍ പോലും ജയം കണ്ടില്ല



കോട്ടയം: തല മുണ്ഡനം ചെയ്ത് പാര്‍ട്ടി വിട്ട മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാനപ്രസിഡന്‍റ് ലതികാ സുഭാഷിന്‍റെ 'ശാപ'മാണോ കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി പോലും ജയം കാണാതെപോയതിന് പിന്നിലെന്ന് സംശയം പ്രകടിപ്പിച്ച് ട്രോളന്‍മാര്‍. കോണ്‍ഗ്രസിന്‍റെ തോല്‍വി ലതികയുടെ കണ്ണീരിന്‍റെ വിലയെന്നും മറ്റു ചിലര്‍. 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പത് വനിതകളെയാണ് കോണ്‍ഗ്രസ് ഇക്കുറി അങ്കതട്ടിലേക്കിറക്കിയത്. അരൂരിലെ സിറ്റിംഗ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, കെ.കരുണാകരന്‍റെ മകള്‍ പത്മജാ വേണുഗോപാല്‍ എന്നിവര്‍ തോറ്റ കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥികളില്‍ പ്രമുഖരാണ്.


യുഡിഎഫിന്‍റെ ഭാഗത്തുനിന്നും നിയമസഭയിലേക്കെത്തുന്നത് വടകരയില്‍ മ​ത്സ​രി​ച്ച ആ​ര്‍​എം​പി​യു​ടെ കെ.​കെ. ര​മ മാത്രമാണ്. എ​ന്‍‌​ഡി​എ 20 വ​നി​ത​ക​ള്‍​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കി​യെ​ങ്കി​ലും ആ​രും ജ​യി​ച്ചി​ല്ല. രമയും ഇടതുപക്ഷത്തുനിന്നുള്ള പത്ത് പേരും ഉള്‍പ്പെടെ 11 സ്ത്രീകളുടെ ശബ്ദം ഇക്കുറി നിയമസഭയില്‍ മുഴങ്ങും. പ​തി​ന​ഞ്ച് വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. അ​തി​ല്‍ പ​ല​രും പു​തു​മു​ഖ​ങ്ങ​ളു​മാ​യി​രു​ന്നു. മ​ത്സ​രി​ച്ച പ്ര​മു​ഖ​രി​ല്‍ മ​ന്ത്രി ജെ.​മേ​ഴ്സി​കു​ട്ടി​യ​മ്മ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ഇ​ത്ത​വ​ണ ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം നേ​ടി​യ​തും എ​ല്‍​ഡി​എ​ഫി​ന്‍റെ വ​നി​താ സ്ഥാ​നാ​ര്‍​ഥി​യാ​ണ്. മ​ട്ട​ന്നൂ​രി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ.​ശൈ​ല​ജ.


നേരത്തെ പറഞ്ഞുവെച്ചിരുന്ന ഏറ്റുമാനൂര്‍ സീറ്റ് കൊടുത്തില്ല എന്ന് മാത്രമല്ല അവസാനനിമിഷം സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ തന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാ എന്നറിഞ്ഞതിനു പിന്നാലെയാണ് ലതിക തത്സ്ഥാനം രാജിവെച്ച് തല മുണ്ഡനം ചെയ്ത് പാര്‍ട്ടി ആസ്ഥാനത്തുനിന്നും പടിയിറങ്ങിയത്. ഈ സംഭവം കോണ്‍ഗ്രസ് മാത്രമല്ല സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയകക്ഷികളും വളരെ ഗൌരവത്തോടെ തന്നെയാണ് വീക്ഷിച്ചത്. കോണ്‍ഗ്രസ് ഒമ്പത് വനിതകളെ രംഗത്തിറക്കിയെങ്കിലും ആരും ജയം കണ്ടില്ല. ലതികയുടെ പ്രതിഷേധത്തിനു പിന്നാലെയാണ് ബിജെപിയില്‍ ശോഭാ സുരേന്ദ്രനുപോലും സീറ്റ് ലഭിച്ചത്. പക്ഷെ കഴകൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് അടിയറവ് പറയേണ്ടിവന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി ജനവിധി തേടിയെങ്കിലും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.



എന്നാല്‍ ഇടതുപക്ഷത്തെ സ്ഥിതി മറിച്ചാണ്. പത്ത് വനിതകളാണ് ഇക്കുറി നിയമസഭാ സാമാജികരാകുന്നത്. കെ.കെ.ശൈലജ (മട്ടന്നൂര്‍), വീണാ ജോര്‍ജ് (ആറന്മുള), ആര്‍.ബിന്ദു (ഇരിങ്ങാലക്കുട), യു.പ്രതിഭ (കായംകുളം), കാനത്തില്‍ ജമീല (കൊയിലാണ്ടി), ചിഞ്ചുറാണി (ചടയമംഗലം), ഒ.എസ്.അംബിക (ആറ്റിങ്ങല്‍), കെ.ശാന്തകുമാരി (കോങ്ങാട്), ദലീമ ജോജോ (അരൂര്‍), സി.കെ.ആശ (വൈക്കം) എന്നിവരാണ് ഈ വനിതകള്‍. നിലവിലെ മന്ത്രിസഭയില്‍ ആകെയുള്ള രണ്ട് വനിതാ മന്ത്രിമാരും ഇക്കുറി അങ്കം വെട്ടാനിറങ്ങിയെങ്കിലും രക്ഷപെട്ടത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മാത്രം. ആഴക്കടല്‍ വിവാദത്തിനുപിന്നാലെ കുണ്ടറയില്‍ മത്സരിച്ച ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ പരാജയം ഏറ്റുവാങ്ങി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K