01 May, 2021 03:40:15 PM


വേണാട് എക്​സ്​പ്രസ്​ നാളെ മുതല്‍ ശനി,ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ല



തിരുവനന്തപുരം: തിരുവനന്തപുരം - ഷൊർണ്ണൂർ പാതയിൽ സർവീസ്​ നടത്തുന്ന വേണാട് എക്​സ്​പ്രസ്​ ശനി,ഞായർ ദിവസങ്ങളിൽ സർവീസ്​ നടത്തില്ലെന്ന്​ റെയിൽവെ അധികൃതർ അറിയിച്ചു. ഞായറാഴ്​ചയായ നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. 06301/06302 എന്നീ നമ്പരുകളിലാണ് വേണാട്​ എക്​സ്​പ്രസ്​ ഈ പാതയിൽ സർവീസ്​ നടത്തുന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K