30 April, 2021 09:39:50 PM


'കോട്ടയം ആശുപത്രിയിൽ ഒറ്റ ദിവസം 15 പേര്‍ മരിച്ചു': നുണ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

 


കോട്ടയം: ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പോലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഗോപു രാജൻ (29 )ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യയുടെ നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.
 
ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്‍റിയർ ആയി പ്രവർത്തിച്ചു വരികയാണ്. നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ വ്യാജവാർത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു. ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K