30 April, 2021 08:07:36 PM


മൂവാറ്റുപുഴ ആര്‍ഡിഒ കൊവിഡ് പോസിറ്റീവ് ആയതിന് ശേഷവും ഡ്യൂട്ടിക്കെത്തി; നടപടിക്ക് സാധ്യത



കൊച്ചി: മൂവാറ്റുപുഴ ആര്‍ഡിഒ എ പി കിരണ്‍ കൊവിഡ് പോസിറ്റീവ് ആയതിന് ശേഷവും ഡ്യൂട്ടിക്കെത്തിയതായി ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്നും ഇക്കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇന്നലെയാണ് മൂവാറ്റുപുഴ ആര്‍ഡിഒ എ പി കിരണിന് കൊവിഡ് പോസിറ്റീവ് ആയത്. ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ പറയുകയും ചെയ്തിരുന്നു.


എന്നാല്‍ കൊവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച്‌ ആര്‍ഡിഒ ഇന്ന് ഡ്യൂട്ടിക്ക് എത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട എഐവൈഎഫ് പ്രവര്‍ത്തകര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംഭവം ആരോഗ്യവിഭാഗം അന്വേഷിക്കുകയും ആര്‍ഡിഒ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ഡിഒയ്ക്കെതിരെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K