27 April, 2021 06:59:38 PM


കോവിഡ് രോഗിയുള്ള വീട്ടിൽ കുടിവെള്ളം തീർന്നു: പഞ്ചായത്ത് പ്രസിഡന്റ് പി പി ഇ കിറ്റുമിട്ട് രംഗത്ത്



ഇരിങ്ങാലക്കുട: കോവിഡ് രോഗിയുള്ള വീട്ടിൽ കുടിവെള്ളം തീർന്നു. പഞ്ചായത്തിൽ വിവരം ലഭിച്ച ഉടൻതന്നെ കുടിവെള്ള ടാങ്ക് തയ്യാറാക്കിയെങ്കിലും വിതരണക്കാരൻ വീട്ടിൽ കയറാൻ തയ്യാറായില്ല. പക്ഷെ പ്രസിഡന്റ് പിന്മാറാൻ തയ്യാറായില്ല. തന്റെ ബൈക്കിൽ പി പി ഇ കിറ്റുമെടുത്ത് സ്ഥലത്തെത്തി. സ്വയം പി പി ഇ കിറ്റ് ധരിച്ച് വീടിനകത്തെ ടാങ്കിലേക്ക് കുടിവെള്ളം നിറച്ചു. പി പി ഇ കിറ്റിടാത്ത വീട്ടുകാരുടെ മുന്നിൽ ആശ്വാസവും കരുതലുമായി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷാണ് മാതൃകയായത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K