26 April, 2021 10:20:23 PM


കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു


youths drowned bathing river


കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. കർണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കിൽ പെടുകയായിരുന്നു സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കിട്ടി. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.


കുമ്പളയിൽ ഒരു കല്ല്യാണത്തിൽ സംബന്ധിക്കാനാണ് കർണാടക സ്വദേശികളായ മൂവരും എത്തിയത്. ഇതിനിടെ ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായൽ. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.



Share this News Now:
  • Google+
Like(s): 2.6K