26 April, 2021 03:25:05 PM


വാരാന്ത്യ മിനി ലോക്ക്ഡൗണ്‍ തുടരും; ഫലപ്രഖ്യാപന ദിവസം ആഹ്ലാദപ്രകടനങ്ങളില്ല



തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. അതേസമയം,  വാരാന്ത്യ മിനി ലോക്ഡൗണ്‍ തുടരാനും യോഗം തീരുമാനിച്ചു. കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചു. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കും. രാഷ്ട്രീയ പാർട്ടികൾ അണികളെ നിയന്ത്രിക്കണമെന്ന് സർവകക്ഷിയോ​ഗത്തിൽ തീരുമാനമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K