24 April, 2021 01:16:57 AM


തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം: ആന ഭയന്നോടി; നിരവധി പേർക്ക് പരിക്ക്



തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്ബാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരവും രണ്ടു പേരുടെ നില ഗുരുതരവുമാണെന്നാണ് പ്രാഥമിക വിവരം.

നിരവധി പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രഹ്മസ്വം മടത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണാണ് അപകടം ഉണ്ടായത്. മരം വീണ ഉടന്‍ ആന ഭയന്നു ഓടി. തിരുവമ്ബാടി ചന്ദ്രശേഖരന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K