22 April, 2021 01:05:04 AM


ആളും ആരവവും ഇല്ലാതെ തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് നടന്നു



തൃശൂർ: ആളും ആരവവും ഇല്ലാതെ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടന്നു. ഓരോ കുഴിമിന്നൽ വീതം പൊട്ടിച്ച് പാറമേക്കാവും തിരുവമ്പാടിയും സാമ്പിൾ വെടിക്കെട്ടുകളോടെ ചടങ്ങുകൾ ഒതുക്കി. നാളെയാണ് പൂരവിളംബരം നടക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെയായിരുന്നു സാമ്പിൾ വെടിക്കെട്ട് നടന്നത്.


ആദ്യം തിരികൊളുത്തിയത് തിരുവമ്പാടിയാണ്. പിന്നീട് പാറമേക്കാവ് തിരികൊളുത്തുകയായിരുന്നു. വെടിക്കെട്ട് നടത്തുന്നവരും സംഘാടകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൊതുജന പങ്കാളിത്തമില്ലാതെ ഇത് ആദ്യമായാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K